Sunday, June 8, 2014

കൂളിംഗ്‌ ഗ്ലാസ്



നീലൂര്‍...  എന്‍റെ ഇടവകയാണ്.. സണ്‍‌ഡേ സ്കൂള്‍ കഴിഞ്ഞേപ്പിന്നെ ആ വഴിക്ക് പോയിട്ടില്ല.. ഒരു ദിവസം പള്ളിലച്ചന്‍ വീട് വെഞ്ചിരിക്കാന്‍ വീട്ടില്‍ വന്നു... എന്നെ അടിമുടി ഒന്നു നോക്കി എന്നിട്ട് അപ്പനോട് ചോദിച്ചു..
 " ഇതാരാ"..?
 അപ്പന്‍ പറഞ്ഞു  " ഇളയ മോനാനച്ചോ"..
ഉടനെ അച്ഛന്‍ " ഞായറാഴ്ച പള്ളി വരാറില്ലേ ? "..
ഞാന്‍ പറഞ്ഞു " ഞാന്‍ ഏറനാകുളത്ത് അനച്ചോ പള്ളി പോണേ..."
അച്ഛന്‍ എന്നെ പുച്ചിച്ചു ഒരു നോട്ടം. എന്നിട്ട് പറഞ്ഞു " മം.. പെണ്ണ് കെട്ടാന്‍ സമയം ആകുമ്പോ മാത്രം അങ്ങോട്ട്‌ വന്നേര്.."
ഞാനോര്‍ത്തു .. മ്മം പിന്നേ....5 വര്‍ഷം കഴിയുമ്പോ ഇങ്ങേരെ എവിടുന്നു പറഞ്ഞു വിടും പിന്നെയാ ഈ നമ്പര് . ചൊറിയാന്‍ നിക്കണോ.. വെഞ്ചിരിച്ചിട്ടു പോയപോരെ... ) ഇതാണ് ഞാനും പള്ളി ആയിട്ടുള്ള ബന്ധം.

 കൂളിംഗ്‌ ഗ്ലാസ്സിന്റെ കഥ നടന്നത് ഒരു 10   വര്‍ഷം മുംബാണ്...  നീലൂര്‍ പള്ളി പെരുന്നാളിന് അടിച്ചുമാറ്റിയതാണോ അതോ വാങ്ങിയതാണോ എന്നറിയില്ല ... അന്ന് വൈകുന്നേരം  എന്‍റെ  വീടിനടുത്തുള്ള പാറപ്പുറത്ത് ക്രിക്കറ്റ്‌  കളിക്കാന്‍ വരുമ്പോ കുട്ടായിയുടെ കൈയില്‍ ഒരു കൂളിംഗ്‌ ഗ്ലാസ്‌ ഉണ്ടായിരുന്നു... എന്നെയടക്കം ഒരുത്തനേം കൊണ്ട് തൊടീച്ചില്ല... പൊട്ടന്‍ ബേക്കറി കണ്ടപോലെ എല്ലാരും നോക്കി നിന്നു..
 കൂളിംഗ്‌ ഗ്ലാസ്‌ വെച്ചാണ്‌ കളി. അതുകൊണ്ടാണെന്നു തോന്നുന്നു അന്നത്തെ കളി വളരെ ദയനീയമായി പൊട്ടി. സാധാരണ കുറചെങ്ങിലും റണ്‍സ് എടുക്കാറുള്ള കുട്ടായി അന്ന് 2 ,3 ഓവര്‍ ബാറ്റ് വീശീട്ടും ഒരു റണ്‍സ് പോലും എടുത്തില്ല. എങ്ങനെ എടുക്കും.. ബോള്‍ ഇടത്തുടെ വരുമ്പോ കുട്ടായി വലത്തുടെ ബാറ്റ് വീശും.. ചില ബോള്‍ എറിഞ്ഞപ്പോ കുട്ടായി 2,3  തവണയൊക്കെ ബാറ്റ് വീശി അടിക്കാന്‍ ശ്രമിച്ചിരുന്നു... ചില സമയങ്ങളില്‍ ബോള്‍ എറിയുന്നതിന് മുമ്പും ബാറ്റ് വീശിയുള്ള  പ്രകടനം ഉണ്ടായിരുന്നു...എന്തായാലും കളി തൊട്ടു.. ബാറ്റിംഗ് കിട്ടാത്ത കൂറെ ടീം അംഗങ്ങള്‍ കുട്ടയിയെ പരക്കെ തെറി വിളിച്ചു... അന്നത്തോടെ കൂളിംഗ്‌ ഗ്ലാസ്‌ വെച്ചുള്ള കളി കുട്ടായി നിറുത്തി... അടുത്ത ദിവസങ്ങളില്‍ റണ്‍സ് എടുക്കാന്‍ സാധിചില്ലെങ്ങിലും തെറി കേള്‍ക്കേണ്ടി വന്നില്ല...

No comments:

Post a Comment